എരമംഗലം : വയോജനങ്ങളുടെ ആരോഗ്യപരിപാലനത്തിനും ജീവിതശൈലി രോഗപ്രതിരോധനത്തിനുമായി തുറന്ന പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വയോജനപാർക്കും ഓപ്പൺ ജിമ്മും നാടിനു സമർപ്പിച്ചു.
മാറഞ്ചേരി സാമൂഹികാരോഗ്യകേന്ദ്രത്തോട് ചേർന്ന് ഉപയോഗശൂന്യമായി കിടന്നിരുന്ന സ്ഥലത്ത് നിർമാണം പൂർത്തിയാക്കിയ പാർക്കും ജിമ്മും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഇ. സിന്ധു ഉദ്‌ഘാടനംചെയ്തു. വൈസ് പ്രസിഡൻറ് കെ. സൗദാമിനി അധ്യക്ഷതവഹിച്ചു. മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് പി. ബീന, ബ്ലോക്ക് ഡിവിഷൻ അംഗം പി. നൂറുദ്ദീൻ, അംഗങ്ങളായ എ.എച്ച്. റംഷീന, പി. അജയൻ, പി. റംഷാദ്, ബ്ലോക്ക് സെക്രട്ടറി കെ.ജെ. അമൽദാസ്, മെഡിക്കൽ ഓഫീസർ ഡോ. ഹാഫിസ്, ലീന മുഹമ്മദാലി, ടി. മാധവൻ തുടങ്ങിയവർ പ്രസംഗിച്ചു.