Breaking
Sun. Aug 16th, 2026

ഹൈമാസ്റ്റ് ലൈറ്റ് കത്തുന്നില്ല; റീത്തുവെച്ച് യുഡിഎഫ് പ്രതിഷേധം

ചങ്ങരംകുളം : നന്നംമുക്ക് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവുവിളക്കുകൾ കത്താതായിട്ട് ഒരു വർഷം. പി. ശ്രീരാമകൃഷ്ണൻ എംഎൽഎ ആയിരുന്നപ്പോൾ അയിനിച്ചോട്‌ സെന്ററിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റാണ് കത്താത്തത്. ഇതിനെതിരേ നാട്ടുകാരും യുഡിഎഫ് അംഗങ്ങളും നിരവധി തവണ പഞ്ചായത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. എന്നിട്ടും നടപടികളുണ്ടായില്ല. ഈ സാഹചര്യത്തിലാണ് നന്നംമുക്ക് പഞ്ചായത്ത് യുഡിഎഫ് ഒൻപതാം വാർഡ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈമാസ്റ്റ് ലൈറ്റിന് റീത്ത് വെച്ച് പ്രതിഷേധിച്ചത്.

പ്രതിഷേധം നന്നംമുക്ക് പഞ്ചായത്തംഗവും മുസ്‍ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ കാട്ടിൽ അഷ്‌റഫ്‌ ഉദ്ഘാടനംചെയ്തു. വാർഡിലെ മുതിർന്ന നേതാക്കളായ കെ.പി. അബൂബക്കർ, അബ്‌ദുള്ളക്കുട്ടി നന്നംമുക്ക് എന്നിവർചേർന്ന് റീത്ത് വെച്ചു. റഷീദ് അയിനിച്ചോട്, സാദിക്ക് നെച്ചിക്കൽ, ആലികുട്ടി ഹാജി, റഫീഖ്, മൊയ്‌ദുണ്ണി കെ.വി, നൗഷാദ്, മൂസ മുസ്‍ലിയാർ, അബ്‌ദുൽ കാദർ ആലുങ്ങൽ തുടങ്ങിയവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *