സുഹൃത്തുക്കളുമായി രാത്രിയില്‍ ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ വാക്കേറ്റത്തില്‍ മലയാളി കുത്തേറ്റു മരിച്ചു. സൗദി അറേബ്യയിലെ ജിസാനിലാണ് സംഭവം. പാലക്കാട് കൂമ്പാറ സ്വദേശി ചേരിക്കപ്പാടത്ത് അബ്ദുൽ മജീദ് (47) ആണ് മരിച്ചത്. സഹപ്രവര്‍ത്തകനായ ബംഗ്ലാദേശുകാരനാണ് പ്രതി.  മജീദ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഒഴിവിലേക്ക് ആളെ ആവശ്യമുണ്ടോയെന്ന് അന്വേഷിക്കാൻ എത്തിയതായിരുന്നു ഇരുവരും. കുത്തേറ്റ മജീദ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പ്രതികള്‍ രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം തുടര്‍നടപടികള്‍ക്കായി ദർബ് ജനറൽ ഹോസ്പിറ്റലിലെ മോർച്ചറിയിലേയ്ക്ക് മാറ്റി.

പത്തുവര്‍ഷത്തോളമായി ജിസാനില്‍ ഹുക്ക ഷോപ് നടത്തിവരികയായിരുന്നു മജീദെന്ന് ബന്ധുക്കള്‍ പറയുന്നു. പശ്ചിമബംഗാളില്‍ നിന്നുള്ള തൊഴിലാളിയെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കട ഒഴിഞ്ഞു നല്‍കാന്‍ ഉടമസ്ഥന്‍ മജീദിനോട് ആവശ്യപ്പെട്ടുവെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തുന്നു. ജോലിയില്‍ നിന്നും പറഞ്ഞുവിട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.

Related Post

Leave a Reply

Your email address will not be published. Required fields are marked *