എരമംഗലം: എരമംഗലം ജുമാമസ്ജിദിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ചിയാമു മുസ് ലിയാരുടെയും പൗത്രൻ ശൈഖ് ഹിഷാം മുസ്ലിയാരുടെയും നാമധേയത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള എരമംഗലം ആണ്ടുനേര്‍ച്ചയും സ്വലാത്ത് വാർഷികവും 2023 ഡിസംബർ 8 19, 10 തീയതികളിൽ നടക്കുമെന്ന് മഹല്ല് ഭാരവാഹികള്‍ അറിയിച്ചു.
ഡിസംബർ 8ന് ജുമുഅ നിസ്കാരാനന്തരം മഖാം സിയാറത്തും പതാക ഉയർത്തലും നടക്കും ഡിസംബർ 9ന് സ്വലാത്ത് ദിക്ർ ദുആ സമ്മേളനവും ഡിസംബർ 10 ന് ഭക്ഷണവിതരണവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.