പാലപ്പെട്ടി: പൊന്നാനി ചാവക്കാട് ദേശീയ പാതയിൽ കാർപോർച്ചിൽ നിർത്തിയിട്ട കാർ കത്തിച്ചു. പാലപ്പെട്ടി ആശുപത്രി പരിസരത്ത് താമസിക്കുന്ന ശംസുദ്ധീൻ എന്നയാളുടെ വീട്ടിൽ നിർത്തിയിട്ട കോറോള കാറാണ് അക്രമികൾ കത്തിച്ചത്. സമീപത്തുണ്ടതായിരുന്ന മറ്റൊരു വാഹനവും തകർത്തിട്ടുണ്ട്. പജിറോ വാഹനം ഗ്ലാസുകൾ തകർത്ത് ഉള്ളിലേക്ക് തീ പടർത്തിയ നിലയിലാണ്. വീടിന്റെ പിൻഭാഗത്തു കൂടി മതിൽ ചാടി കടന്ന് ഹെൽമറ്റ് ധരിച്ച് രണ്ടു പേരാണ് അക്രമം നടത്തിയതെന്ന് സിസിടിവിയിൽ വ്യക്തമാകുന്നുണ്ട്. പെരുമ്പടപ്പ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിദഗ്ധ പരിശോധനക്കായി ഫോറൻസിക് വിഭാഗം സ്ഥലത്ത് എത്തും. സംഭവത്തിൽ പെരുമ്പടപ്പ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്