പൊന്നാനി: മുഖ്യമന്ത്രിക്കൊപ്പം നിന്ന് കൊള്ളരുതായ്മകൾ ചെയ്ത ആളാണ് ഗവർണറെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് സംഘടിപ്പിച്ച ശിൽപ്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി വൈസ് പ്രസിഡണ്ട് വി ടി ബലറാം പറഞ്ഞു. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള സഹകരണമാണ് സർവ്വകലാശാലകളിലെ വഴിവിട്ട നിയമനങ്ങൾക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് 2000 പോലീസുകാരെ നിയോഗിക്കുമ്പോൾ ലക്ഷക്കണക്കിന് തീർത്ഥാടകരെത്തുന്ന ശബരിമലയിൽ 600 പോലീസുകാരുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. പോലീസ് മുഴുവൻ മുഖ്യമന്ത്രിക്ക് പിന്നാലെ ആയതിനാൽ ശബരിമലയിൽ ദർശനം നടത്താതെ ഭക്തജനങ്ങൾ തിരികെ പോകുന്ന സംഭവം  ആദ്യമായിട്ടാണെന്നും ബലറാം ആരോപിച്ചു.

ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷവഹിച്ചു. പി ടി അജയ്മോഹൻ മുഖ്യാതിഥിയായിരുന്നു. സി ഹരിദാസ്, വി സയ്ദ് മുഹമ്മദ് തങ്ങൾ, എ എം രോഹിത്, ഷാജി കാളിയത്തേൽ, ടി കെ അഷറഫ്, എൻ എ ജോസഫ്, എ പവിത്രകുമാർ,യു മാമൂട്ടി, മണ്ഡലം പ്രസിഡണ്ട്മാരായ എൻ പി നബീൽ,കെ ജയപ്രകാശ്, ടി ശ്രീജിത്ത് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *