Breaking
Wed. Aug 19th, 2026

എടപ്പാൾ ഗ്രാമ പഞ്ചായത്ത് മത്സ്യ ഗ്രാമസഭ ചേർന്നു

എടപ്പാൾ: മത്സ്യത്തൊഴിലാളികളുടെ ക്ഷേമവും മത്സ്യബന്ധന മേഖലയിലെ വികസനവും ലക്ഷ്യമിട്ട് എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മത്സ്യ ഗ്രാമസഭ ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി സിന്ധു ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.എ ബുഷ്റ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി മുഹമ്മദ് ലൈസ് സ്വാഗതം പറഞ്ഞു. മത്സ്യത്തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ, ക്ഷേമപദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവ യോഗത്തിൽ ചർച്ച ചെയ്തു.പഞ്ചായത്ത് പ്രതിനിധികൾ, മത്സ്യത്തൊഴിലാളികൾ, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പരുപാടിയിൽ പങ്കെടുത്തു. മേഖലയിലെ വികസന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള നിർദേശങ്ങളും യോഗത്തിൽ ഉയർന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *