Breaking
Wed. Jun 17th, 2026

എടപ്പാൾ: തവനൂർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന ആയിരങ്ങളുടെ ആവേശവുമായി തവനൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ കെ ടി ജലീലിന്റെ റോഡ് ഷോ.ബൈക്കുകളിലും കാറുകളിലുമായി കൊടി തോരണങ്ങളും സ്ഥാനാർഥിയുടെ ചിത്രങ്ങളുമായി ആയിരകണക്കിന് പ്രവർത്തകരാണ് റോഡ് ഷോയിൽ പങ്കാളികളായത്. വൈകുന്നേരം 4 മണിയോടെ നീലിയാട് നിന്നാരംഭിച്ച റോഡ് ഷോയെ അഭിവാദ്യം ചെയ്യാനായി ഓരോ പോയിന്റിലും നൂറു കണക്കിന് പ്രവർത്തകരാണ് കാത്തുനിന്നത്.മണ്ഡലത്തിൽ സുപരിചിതനും ജനകീയനുമായ ഡോ കെ ടി ജലീൽ സ്ഥാനാർഥി ആയതിന്റെ സന്തോഷം വഴിയോരങ്ങളിൽ കാണാമായിരുന്നു. വിവിധ കേന്ദ്രങ്ങളിലൂടെ തവനൂരിന്റെ ഹൃദയാഭിവാദ്യം ഏറ്റു വാങ്ങിയ റോഡ് ഷോ രാത്രി 9 മണിയോടെ കൂട്ടായി ഹയർസെക്കണ്ടറി സ്കൂൾ പരിസരത്ത് സമാപിച്ചു. സി പി ഐ എം ജില്ലാ കമ്മറ്റി അംഗം കൂട്ടായി ബഷീർ, സി പി ഐ എം എടപ്പാൾ ഏരിയ സെന്റർ അംഗങ്ങളായ രാമകൃഷ്ണൻ, അഡ്വ എം ബി ഫൈസൽ, സി പി ഐ ജില്ലാ കമ്മറ്റി അംഗം കെ എൻ ഉദയൻ, ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന കമ്മറ്റി അംഗം കെ കെ ഫൈസൽ തങ്ങൾ എന്നിവർ റോഡ് ഷോയിൽ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

രാവിലെ കൂട്ടായിയിൽ മരണവീട് സന്ദർശിച്ചു കൊണ്ടായിരുന്നു തുടക്കം. തുടർന്ന് തവനൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാരണവൻമാർ, പൗരപ്രമുഖർ, രോഗികൾ എന്നിവരെ സന്ദർശിച്ചു. തുടർന്ന് മാറഞ്ചേരിയിൽ ക്ഷേത്രോത്സവത്തിൽ പങ്കെടുത്തു. ക്ഷേത്രഭാരവാഹി കളും ഭക്തരും ചേർന്ന് കെ ടി ജലീലിനെ സ്വീകരിച്ചു. തുടർന്ന് ആലത്തിയൂർ ക്ഷേത്രോത്സവ ത്തിൽ സന്ദർശനം നടത്തിയ ഡോ കെ ടി ജലീലിനെ ക്ഷേത്രം ഭാരവാഹികളും നാട്ടുകാരും ഭക്തജനങ്ങളും ചേർന്നു സ്വീകരിച്ചു. ഉത്സവത്തിന്റെ ഭാഗമായുള്ള സമൂഹസദ്യയിലും പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിൽ സി പി ഐ എം ലോക്കൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ, ലോക്കൽ കമ്മറ്റി മെമ്പർ വേണു, തവനൂർ പഞ്ചായത്ത്‌ മെമ്പർ ബാബു, തൃപ്രങ്ങോട് പഞ്ചായത്ത്‌ മെമ്പർ മുനീർ എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *