തവനൂർ (മലപ്പുറം): യുഡിഎഫ് സ്ഥാനാർഥി വി.എസ്. ജോയിക്ക് അഭിനന്ദനങ്ങൾ അറിയിച്ചും ജനവിധി അംഗീകരിക്കുന്നെന്നും പറഞ്ഞുള്ള ഫെയ്സ്ബുക്ക് കുറിപ്പുമായി തവനൂരിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കെ.ടി. ജലീൽ.തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ അനുസരിച്ച് ആകെയുള്ള 17-ൽ 11 റൗണ്ടുകൾ എണ്ണിക്കഴിയുമ്പോൾ ജോയി 13,994 വോട്ടുകൾക്ക് മുന്നിലാണ്.2011 മുതൽ 2021 വരെ തവനൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന ജലീൽ ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയുമായിരുന്നു.
കെ.ടി. ജലീലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ജനവിധി അംഗീകരിക്കുന്നു. വി.എസ് ജോയിക്ക് അഭിനന്ദനങ്ങൾ. തവനൂർകാരോട് എന്നും സ്‌നേഹം മാത്രം. ഇടതുപക്ഷ ചേരിയിൽ ഉറച്ചുനിന്ന് കൂടുതൽ കരുത്തോടെ ജനങ്ങൾ ക്കൊപ്പ മുണ്ടാകും.

