എടപ്പാൾ : സ്ട്രോക്ക് പുനരധിവാസ രംഗത്തെ മികച്ച സേവനത്തിന് എടപ്പാളിലെ ആയുർഗ്രീൻ ഹോസ്പിറ്റൽ ദേശീയ പുരസ്കാരം നേടി. ഡൽഹിയിൽ നടന്ന മൂന്നാമത് നാഷണൽ സ്ട്രോക്ക് കോൺക്ലേവ് ആൻഡ് അവാർഡ്സ് 2026-ൽ ‘എക്സലൻസ് ഇൻ ഇന്റഗ്രേറ്റീവ് ആൻഡ് ഹോളിസ്റ്റിക് സ്ട്രോക്ക് റീഹാബിലിറ്റേഷൻ (സൗത്ത്)’ വിഭാഗത്തിലാണ് അംഗീകാരം.
ഫൗണ്ടർ എംഡി ഡോ. സക്കരിയ കെ.എൻ ഉൾപ്പെടെയുള്ള സംഘം പുരസ്കാരം ഏറ്റുവാങ്ങി. ആധുനിക ചികിത്സയും ആയുർവേദ-നാച്ചുറോപ്പതി രീതികളും സംയോജിപ്പിച്ച സമഗ്ര പുനരധിവാസ സേവനങ്ങളാണ് നേട്ടത്തിന് വഴിവെച്ചത്.
