Breaking
Sun. Aug 16th, 2026

കാരുണ്യ കരങ്ങളുമായ് കെയർ കുടുംബ സംഗമം

എടപ്പാൾ : ഉറവ വറ്റാത്ത കാരുണ്യ സ്പർശവുമായി കെയർ വില്ലേജ് പ്രതിമാസ കുടുംബ സംഗമം.
എടപ്പാൾ, വട്ടംകുളം, കാലടി പഞ്ചായത്തുകളിലെ നിർധനരും, നിരാലംബരും, വിധവകളുമായ ഒരുപറ്റം മനുഷ്യരെ പ്രയാസങ്ങളിൽ നിന്നും, കഷ്ടപ്പാടുകളിൽ നിന്നും സമൂഹത്തിലെ മുഖ്യ ധാരായിലേക്ക് കൈ പിടിച്ചുയർത്തുന്ന പ്രവർത്തനങ്ങളുമായി കഴിഞ്ഞ് അഞ്ച് വർഷമായി എടപ്പാളിൽ പ്രവർത്തിച്ചു വരുന്ന കെയർ ചാരിറ്റബിൾ ട്രസ്റ്റ്‌ മെയ്‌ മാസ ധനസഹായവും ഭക്ഷ്യ കിറ്റു വിതരണവും എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ കെ. പി സിന്ധു ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ്‌ ചെയർമാൻ അഷറഫ്‌ മാസ്റ്റർ അറക്കൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ റഫീഖ് മാളിയേക്കൽ സ്വാഗതം ആശംസിച്ചു.
അദ്നാൻ മുഹമ്മദ്‌ പട്ടിത്തറ മോട്ടിവേഷൻ ക്ലാസ് എടുത്തു.
ശിഹാബ് ഖമറിയ്യ, ഇസ്മായിൽ. കെ. നൗഷാദ്പി ഇ. പി ,മുബാറക്. പി ഇസ്മായിൽ. എ. പി. എന്നിവർ സംസാരിച്ചു

Related Post

Leave a Reply

Your email address will not be published. Required fields are marked *