പൊന്നാനി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയന്റെ പെൻഷൻ ദിനാചരണം പൊന്നാനി ടൗൺ ബ്ലോക്ക് എൻ.ജി.ഒ. ഹാളിൽ അഡ്വ. എം.ബി. ഫൈസൽ ഉദ്ഘാടനംചെയ്തു.
വൈസ് പ്രസിഡന്റ് പദ്മിനി അധ്യക്ഷതവഹിച്ചു. സംസ്ഥാനസെക്രട്ടറി സി.ജി. താരാനാഥൻ അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകി. ബെൻസി ക്ലിനിക് ജീവിത ശൈലീ രോഗ നിർണയ ക്യാമ്പ് നടത്തി. ഡോ. ഹസീന ക്ലാസെടുത്തു. ടി. സുഭാഷ്, ജയശങ്കർ എന്നിവർ പ്രസംഗിച്ചു.