പൊന്നാനി: വിദ്വേഷത്തിനെതിരെയും ദുർഭരണത്തിനെതിരെയും ജില്ലാ യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന യൂത്ത് മാർച്ച് സമാപനം ഇന്ന് പൊന്നാനിയിൽ. വഴിക്കടവിൽനിന്ന് ആരംഭിച്ച മാർച്ച് ഇന്ന് വൈകിട്ട് പൊന്നാനിയിൽ സമാപിക്കും. തീരദേശത്ത് ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ഭാരവാഹികൾ അറിയിച്ചു.സമാപന സമ്മേളനത്തിനു മുന്നോടിയായി പൊന്നാനിയിലെ വിവിധയിടങ്ങളിൽ ഗ്രാമയാത്ര, സ്നേഹക്കൂടാരങ്ങൾ, ജാഥാ അംഗങ്ങളുടെ സംഗമം, ചായ മക്കാനി, യൂത്ത് റൈഡ്, ഗോൾ വണ്ടി, വോളിബോൾ ടൂർണമെന്റ്, ഫുട്ബോൾ മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലൂടെയും കാൽനടയായി കടന്നുവന്ന ശേഷമാണ്  പൊന്നാനിയിലെത്തുന്നത്.

എംഐ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ രാത്രി 7 മണിയോടെ സമാപന സമ്മേളനം തുടങ്ങും. മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. എംഎൽഎമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ.മുനീർ, ഇ.ടി.മുഹമ്മദ് ബഷീർ എംപി, എം.പി.അബ്ദുസ്സമദ് സമദാനി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, ഫൈസൽ ബാബു തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 3ന് ചമ്രവട്ടം ജംക്‌ഷനിലെ ജുമാ മസ്ജിദിന് മുൻപിൽ ഉദ്ഘാടന സമ്മേളനവും യുവജന റാലിയും നടക്കുമെന്ന് മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഷബീർ ബിയ്യം, ജനറൽ സെക്രട്ടറി കെ.എ.ബക്കർ എന്നിവർ അറിയിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *