പൊന്നാനി : ജീവകാരുണ്യമേഖലയുമായി ബന്ധപ്പെട്ട് വർഷങ്ങളായി സ്വദേശത്തും വിദേശത്തും നിരവധി പ്രവർത്തനങ്ങൾ നടത്തുന്ന ഷമീർ ചെമ്പയിൽ മൂവായിരം കുടുംബങ്ങൾക്ക് കിറ്റുകൾ നൽകി.
നിർധനരായ പെൺകുട്ടികൾക്ക് വിവാഹത്തിന് ധനസഹായം നൽകുക, അസുഖബാധിതർക്ക് സഹായം നൽകൽ തുടങ്ങിയ ജീവകാരുണ്യപ്രവർത്തനങ്ങൾ വർഷങ്ങളായി ഇദ്ദേഹം നടത്തിവരുന്നുണ്ട്.
കിറ്റ് വിതരണം എ.എസ്.ഐ. എലിസബത്ത് നിർവഹിച്ചു. എ.പി.കെ. നശ്രു, നാസി, യൂസഫ്, അഷ്‌കർ, ജംഷിദ്, ഫൈസൽ, മുഹമ്മദ് ഷിയാബ് എന്നിവർ പ്രസംഗിച്ചു.