പൊന്നാനി : താലൂക്ക് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ലാബ് ടെക്‌നീഷ്യൻ, ക്ലീനിങ് സ്റ്റാഫ്, ഇ.സി.ജി. ടെക്‌നീഷ്യൻ, റേഡിയോഗ്രാഫർ, സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ്, ഡോക്ടർ എന്നീ തസ്തികകളിൽ നിയമനം നടത്തുന്നു.
ഡോക്ടർ തസ്തികയിലെ നിയമനത്തിന് ശനിയാഴ്ചയ്ക്കുള്ളിൽ ഓഫീസിൽ നേരിട്ട് ഹാജരാകണം.
ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയുടെ അഭിമുഖം വെള്ളിയാഴ്ച രാവിലെ 10.30-നും ലാബ് ടെക്‌നീഷ്യൻ തസ്തികയുടേത് രാവിലെ 11.30-നും നടക്കും. ക്ലീനിങ് സ്റ്റാഫ് തസ്തികയുടേത് ശനിയാഴ്ച രാവിലെ 10.30-നും ഇ.സി.ജി. ടെക്‌നീഷ്യൻ, റേഡിയോഗ്രാഫർ എന്നീ തസ്തികകളുടേത് രാവിലെ 11.30-നും നടക്കും.
സ്റ്റാഫ് നഴ്‌സ് തസ്തികയുടേത് ഒൻപതിന് രാവിലെ 10.30-നും ഫാർമസിസ്റ്റ് തസ്തികയുടേത് രാവിലെ 11.30-നും ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കും.
ഫോൺ: 0494 2663089.