പൊന്നാനി: എൻസിപി സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ” മഹാത്മാവിലേക്ക് മടങ്ങുക മതേതര ഇന്ത്യയെ രക്ഷിക്കുക” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് എൻസിപി പൊന്നാനി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ എൻസിപി പൊന്നാനി ബ്ലോക്ക് കമ്മിറ്റി പ്രവർത്തകർ മാറഞ്ചേരി ബ്ലോക്ക് കമ്മറ്റി ഓഫീസിൽ ഒരുമിച്ചുകൂടി ആദരസൂചകമായി അദ്ദേഹത്തിന്റെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തുകയും തുടർന്ന് അനുസ്മരണയോഗം സംഘടിപ്പിക്കുകയും ചെയ്തു
അനുസ്മരണയോഗം മലപ്പുറം ജില്ല എൻസിപി സെക്രട്ടറി ഈ അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡണ്ട് ഷംസു കുമ്മിൽ അധ്യക്ഷത വഹിച്ചു ടി കെ മുഹമ്മദ് ലീന മുഹമ്മദാലി അബ്ദുൽ റഷീദ് വിരിപ്പിൽ ഇസ്മായിൽ മാറഞ്ചേരി ആബിദ സലീം എന്നിവർ പ്രസംഗിച്ചു ഹംസ അധികാരിപ്പടി സ്വാഗതവും പ്രദീപ് കുമാർ എരമംഗലം നന്ദിയും പറഞ്ഞു.