മാറഞ്ചേരി: മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാലയ ചുമരിൽ ആലേഖനം ചെയ്ത ഭരണഘടന ആമുഖ അനാച്ഛാദനം മലപ്പുറം വിജിലൻസ് സി. ഐ ശ്രീ. ശശീന്ദ്രൻ മേലെയിൽ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ പ്രസാദ് ചക്കാലക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാറഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ അബ്ദുൽ അസീസ്, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ ശിവദാസൻ, ശ്രീ അരവിന്ദൻ അധ്യാപകരായ ഇബ്രാഹിംകുട്ടി, മനോജ്, സജീവ്, സിജു ജോൺ, ഷീജ, ഭവ്യ, ജീജ എന്നിവർ സംസാരിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. നിഷ ടി എ സ്വാഗതവും വളണ്ടിയർ ലീഡർ സിന്നീറ നന്ദിയും പറഞ്ഞു.