പൊന്നാനി : ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി നഗരസഭയും കുടുംബശ്രീ ജില്ലാ മിഷനും സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള ശനിയാഴ്ച പൊന്നാനി എം.ഇ.എസ്. കോളേജിൽ നടക്കും.
കേരളത്തിനകത്തും പുറത്തുമായി അറുപതോളം കമ്പനികളിലായി മൂവായിരത്തിഅഞ്ഞൂറോളം തൊഴിലവസരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, എൽ.ഐ.സി., എസ്.ബി.ഐ. തുടങ്ങിയ വിവിധ കമ്പനികളും പ്രശസ്ത ജൂവലറികളും ടെക്സ്റ്റയിൽസ്, ഫർണിച്ചർ സ്ഥാപനങ്ങളും പങ്കെടുക്കുന്ന തൊഴിൽമേളയിൽ ഒട്ടേറെ തൊഴിലവസരങ്ങളുണ്ട്.
എസ്.എസ്.എൽ.സി. മുതൽ യോഗ്യതയുള്ള 18-നും 45-നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരങ്ങളുള്ളത്. സ്‌പോട്ട് രജിസ്‌ട്രേഷൻ മാത്രമാണ് ഒരുക്കിയിട്ടുള്ളത്. തൊഴിൽമേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അഞ്ച് ഫോട്ടോയും ബയോഡേറ്റയുടെ അഞ്ച് കോപ്പികളും സഹിതം എത്തണം.