പൊന്നാനി: പൊന്നാനി നഗരസഭ 2024-25 വാർഷിക ബജറ്റ്  ആരോഗ്യ -ഉൽപാദന-ടൂറിസ-ക്ഷേമ പദ്ധതികൾക്ക് ഊന്നൽ നൽകി, നഗരസഭ ബജറ്റ് വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അവതരിപ്പിച്ചു.
12,8306000/= രൂപ മുന്നിരിപ്പും 731284217/- രൂപ തന്നാണ്ട് വരവും ഉൾപ്പെടെ മൊത്തം 859590136/- വരവും 779191452/- രൂപ ചെലവും 80398864 നീക്കിയിരിപ്പുമുള്ള 2023 – 24 വർഷത്തെ പുതുക്കിയ ബജറ്റും, 80398864 /- രൂപ മുന്നിരിപ്പും 836256851 രൂപ പ്രതീക്ഷിത വരവും 792529864 രൂപ പ്രതീക്ഷിത ചെലവും 124125851/- രൂപ നീക്കിരിയിപ്പുള്ള 2024-25 മതിപ്പ് വാർഷിക ബജറ്റാണ് അവതരിപ്പിച്ചത്.
താലൂക്ക് ഹോസ്പിറ്റലിൽ പുതിയതായി ദന്തരോഗവിഭാഗം ആരംഭിക്കും പുതിയ എക്സറേ യൂണിറ്റ്. പൊന്നാനി മാതൃശിശു ഹോസ്പിറ്റൽ പൂർണ്ണമായും സോളറാക്കി മാറ്റും, എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ലാബുകൾ,എന്നിവക്ക് ബജറ്റി തുകവകയിരുത്തി.
സംസ്ഥാനത്തെ ഏറ്റവും വലിയ ടൂറിസം റോഡായി മാറിയ നിളയോര പാതയിൽ നിലവിൽ നഗരസഭയുടെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുന്നു. ടേക്ക് എ ബ്രേക്ക്, പുഴമുറ്റം പാർക്ക്, വാട്ടർ എ.ടി.എം, എന്നിവ നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങുകയാണ് ഈ പദ്ധതികൾക്ക് തുടർച്ചകൾ സൃഷ്ടിക്കും.
പുതുതായി ഈ വർഷം ടൂറിസ്റ്റ് ഇൻഫോർമേഷൻ സെന്റർ, മിനി കൺവൻഷൻ ഹാൾ, പോലീസ് എയ്ഡ് പോസ്റ്റ് എന്നിവയുടെ നിർമ്മാണത്തിന് 80 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി. അതോടൊപ്പം കമ്മ്യൂണിറ്റി പാർക്ക്, ഓപ്പൺ എയർ ഓഡിറ്റോറിയം എന്നിവയുടെ നിർമ്മാണവും ആരംഭിക്കും.ഭാരതപുഴയിലെ തുരുത്തുകളിൽ പൊന്നാനി ഐലന്റ് പദ്ധതി, കാലിസ്തനിക്ക് പാർക്ക്, നിള ബ്രിഡ്ജിനു താഴെ വാ ട്ടർ റിജുവേഷൻ പ്രൊജക്റ്റ്, കമ്മ്യൂണിറ്റി പാർക്ക്, ടൂറിസ്റ്റ് ഇൻഫോർമേഷൻ സെന്റർ പോലീസ് എയ്ഡ് പോസ്റ്റ്, മിനി ബാക്വറ്റ്,നിളയോര പാതയിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ നിർമ്മാണം ആരംഭിക്കും.
സംസ്ഥാന സർക്കാർ ഇത്തവണ ബജറ്റിൽ പ്രഖ്യാപിച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസന പട്ടികയിൽ പൊന്നാനി ഉൾപ്പെട്ടിട്ടുള്ളതിനാൽ മേൽ സൂചിപ്പിച്ച പദ്ധതിയെ സംസ്ഥാന പദ്ധതിയുമായി സംയോജിപ്പിച്ച് നടപ്പിലാക്കും. ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ പൊന്നാനിയുടെ വികസന ചിത്രത്തിലെ നാഴികകല്ലായി മാറും എന്ന് പ്രതീക്ഷിക്കുന്നു. കടൽ – ഉൾനാടൻ മൽസ്യതൊഴിലാളികൾക്ക് വള്ളങ്ങൾ, തീരദേശ മേഖലയിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ, തീരദേശ മാലിന്യ സംസ്ക്കരണത്തിന് ഉപാധികൾ,വനിതകൾക്ക് തൊഴിൽ സംരംഭങ്ങൾ, വയോ ക്ലബുകൾ, വയോജനോൽസവം, ഭിന്നശേഷിക്കാർക്ക് മുചക്ര വാഹനം, ശ്രവണ സഹായി, പ്രിവിലേജ് കാർഡ്, അഴീക്കൽ സ്ക്കൂളിന് പെഡഗോഗി ഹാൾ, ഉറൂബ് സ്മാരക വായനശാലക്ക് ആധുനിക കെട്ടിടം, റഫറൻസ് ഡിജിറ്റൽ ലൈബ്രറി എന്നിവയ്ക്കെല്ലാം  മുന്‍തൂക്കം നല്‍കുന്നു.
🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

Related Post

Leave a Reply

Your email address will not be published. Required fields are marked *