പൊന്നാനി : നഗരസഭയിലെ സമ്പൂർണ പാർപ്പിട പദ്ധതി പി.എം.എ.വൈ. അർബൻ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട ഒൻപത്, 10 ഡി.പി.ആറുകളിലെ ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിച്ചു.
ഗുണഭോക്തൃസംഗമം നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനംചെയ്തു. ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ അധ്യക്ഷനായി. രജീഷ് ഈപ്പാല, ടി. മുഹമ്മദ് ബഷീർ, ഷീന സുദേശൻ, എസ്. സജിറൂൺ, എസ്. രേഷ്മ, ഷാഫി, അബ്ദുൽസലാം, സൈഫു, സി.വി. സുധ എന്നിവർ പ്രസംഗിച്ചു.