എടപ്പാൾ: പൊന്നാനി , മലപ്പുറം ലോക്സഭാ മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ 9ന് മലപ്പുറത്തും എടപ്പാളിലും നടക്കും. മലപ്പുറം ലോക്സഭാ മണ്ഡലം കൺവൻഷൻ രാവിലെ 10ന് മലപ്പുറം ടൗൺഹാളിലും പൊന്നാനി ലോക്സഭാ മണ്ഡലം കൺവൻഷൻ എടപ്പാളിൽ വൈകിട്ട് 3നും നടക്കും. മുസ്‍ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുക്കും.