മാറഞ്ചേരി: ഗൈഡൻസ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പരിച്ചകം അൽ സുഹൈമി കാമ്പസിൽ പ്രവർത്തിക്കുന്ന ഹെവൻസ് പ്രീസ്കൂൾ വാർഷികവും കോൺവൊക്കേഷൻ സെറിമണിയും സംഘടിപ്പിച്ചു. മുക്കാല തണൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഹെവൻസ് ഡയറക്ടർ അനീസുദ്ദീൻ സി.എച്ച് ഉദ്ഘാടനം നിർവഹിച്ചു .

വിശുദ്ധ ഖുർആൻ മുതിർന്നവരുടെ മാത്രമല്ല പിഞ്ചു കുഞ്ഞുങ്ങളുടെ ഹൃദയങ്ങളിലും കൂടുകൂട്ടുമെന്ന മനോഹരമായ പാഠമാണ് ഹെവൻസ് പ്രീ സ്കൂൾ സംവിധാനങ്ങളെന്നും മൂന്ന് വയസ്സു മുതൽ ആറ് വയസ്സുവരെയുള്ള കുരുന്നു ഹൃദയങ്ങളിൽ കെ.ജി പഠനത്തോടൊപ്പം നന്മയുടെ വിത്തുകൾ പാകി രക്ഷിതാക്കളുടെ കൺകുളിർമയായി വളർത്തുന്ന ഇത്തരം സംവിധാനങ്ങളെ എന്ത് വില കൊടുത്തും നിലനിർത്തണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

മൂന്നുവർഷം പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള മൊമെന്റോയും സർട്ടിഫിക്കറ്റും അദ്ദേഹം വിതരണം ചെയ്തു. മാറഞ്ചേരി ഹെവൻസ് പ്രീസ്കൂൾ അഡ്മിനിസ്ട്രേറ്റർ ഷെരീഫ് കുരിക്കൾ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി മാറഞ്ചേരി ഏരിയ പ്രസിഡണ്ട് വി. കുഞ്ഞിമരക്കാർ മൗലവി, മാറഞ്ചേരി ഹെവൻസ് പ്രീസ്കൂൾ സെക്രട്ടറി അഷ്റഫ് പന്തല്ലൂർ, തണൽ വെൽഫെയർ സൊസൈറ്റി പ്രസിഡണ്ട് എ. അബ്ദുല്ലത്തീഫ് എന്നിവർ ആശംസകളർപ്പിച്ചു. പ്രിൻസിപ്പാൾ വി. ഫാത്തിമ സ്വാഗതവും ചീഫ് മെൻറർ ജുബൈരിയ നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് നടന്ന കുരുന്നുകളുടെ കലാവിരുന്നിന് മെൻ്റർമാരായ റാഷിദ, ഫൗസിയ, സാജിദ എന്നിവർ നേതൃത്വം നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *