മാറഞ്ചേരി:’ഏതു പ്രതിസന്ധിയിലും ഖുർആൻ നേർവഴി കാണിക്കും’ജമാഅത്തെ ഇസ്‌ലാമി മാറഞ്ചേരി ഏരിയ സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനം മാർച്ച് 16 ന് ശനിയാഴ്ച കാലത്ത് 9.30 മുതൽ മാറഞ്ചേരി പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഷരീഫ് കുരിക്കളിൻ്റെ ഖുർആൻ ക്ലാസ്സോട് കൂടി ആരംഭിക്കുന്ന ഖുർആൻ സമ്മേളനംസെക്രട്ടറി ജമാഅത്തെ ഇസ്‌ലാമി കേരള അബ്ദുൽ ഹക്കീം നദ്‌വി ഉദ്ഘാടനം ചെയ്യും.ഏരിയാ പ്രസിഡൻ്റ് വി. കുഞ്ഞി മരക്കാർ അധ്യക്ഷത വഹിക്കും.ജില്ലാ വൈ. പ്രസിഡൻ്റ് എം.സി. നസീർ സമാപന പ്രസംഗം നിർവ്വഹിക്കും.വാർത്താസമ്മേളനത്തിൽ ഏരിയാ പ്രസിഡൻ്റ് വി. കുഞ്ഞി മരക്കാർ,സെക്രട്ടറി ജമാൽ മണമൽ, എ.മൻസൂർ എന്നിവർ പങ്കെടുത്തു.