ആധാർ മസ്റ്ററിംഗ് കാരണമാണ് സംസ്ഥാനത്ത് ഇന്ന് മുതൽ 3 ദിവസം റേഷൻ വിതരണം ഇല്ലാത്തത്. വെള്ളി, ശനി , ഞായർ ദിവസങ്ങളിലാണ് റേഷൻ വിതരണം നിർത്തിവെച്ചത്. ഈ ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് റേഷൻ കടകളിൽ എത്തി ആധാർ അപ്ഡേഷൻ നടത്താം.

ഉപഭോക്താക്കൾക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ കേന്ദ്രങ്ങളിൽ ആധാർ അപ്ഡേഷൻ നടത്താം. സെർവർ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ് മുടങ്ങി. ബയോമെട്രിക് ഓതെന്റിഫിക്കേഷൻ നടക്കാത്തതാണ് കാരണം. നിലവിലെ സെർവർ മാറ്റാതെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് റേഷൻ വ്യാപാരികൾ അറിയിച്ചു.

രാവിലെ 8 മണി മുതൽ വൈകിട്ട് 7 മണി വരെ ഇടവേളകളില്ലാതെ റേഷൻ കടകൾ പ്രവർത്തിക്കണമെന്ന് നിർദേശം. എന്നാൽ സിവിൽ സപ്ലൈസ് ഉത്തരവിനെതിരെ റേഷൻ വ്യാപാരികൾ രംഗത്തെത്തി. വൈകിട്ട് 7 വരെ ഇടവേളകളില്ലതെ പ്രവർത്തിക്കാൻ അടിമകളല്ലെന്ന് വ്യാപാരികൾ വ്യക്തമാക്കി. കനത്ത ചൂട് കണക്കിലെടുത്ത് സമയം പുനഃക്രമീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

Related Post

Leave a Reply

Your email address will not be published. Required fields are marked *