എടപ്പാൾ: ഉപഭോക്താകൾക്ക് നിരവധിസമ്മാനങ്ങളുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടപ്പാൾ യൂണിറ്റ് സംഘടിപ്പിക്കുന്ന TQ Foods എടപ്പാൾ വ്യാപാരോത്സവം കൂപ്പൺ ലോഞ്ചിങ്ങ് എടപ്പാൾ ടൗണിൽ നടന്നു. പദ്ധതിയുടെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് കുഞ്ഞാവു ഹാജി നിർവ്വഹിച്ചു. ഇ പ്രകാശ് അധ്യക്ഷത വഹിച്ചു.പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ,എടപ്പാൾ, വട്ടംകുളം ,കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ, വിവിധ രാഷ്ട്രീയ-സാമൂഹിക വ്യാപാരപ്രമുഖർ,യൂണിറ്റ് സംഘടനാ നേതാകൾ പങ്കെടുത്തു.