മാറഞ്ചേരി: വിവിധ മഹല്ലുകളുടെയും സംഘടനകളുടെയും സംയുക്ത കൂട്ടായ്മയായ ഒരുമയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഈദുൽ ഫിത്വർ ദിനത്തിൽ നടക്കുന്ന സംയുക്ത ഈദ് ഗാഹ് മാറഞ്ചേരി പാലസ് ഓഡിറ്റോറിയം അങ്കണത്തിൽ കാലത്ത് 7.30 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തൊസമ്മേളനത്തിൽ പറഞ്ഞു.കാലാവസ്ഥ പരിഗണിച്ച് ഈ പ്രാവശ്യം നമസ്കാരം കാലത്ത് 7.30നാണ് നടക്കുക.
7 മണിക്ക് മുമ്പ് തന്നെ എല്ലാവരും വുളൂഹ് ചെയ്ത് മുസല്ല സഹിതം ഈദ് ഗാഹിൽ എത്തണമെന്നും ഭാരവാഹികൾ പറഞ്ഞു.ഖുത്വബക്കും പ്രാർത്ഥനക്കും പ്രമുഖ പണ്ഡിതൻ അബ്ദുൾ ലത്തീഫ് സുല്ലമി നേതൃത്വം നൽകും.സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തുന്നുണ്ട്.ഒരു മാറഞ്ചേരിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, +2 പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഗൈഡൻസ് ക്ലസ്സ് സംഘടിപ്പിക്കുന്നുണ്ട്.പി.എസ്.സി കോച്ചിംഗ് ക്ലാസ്സുകൾ മറ്റ് സന്നദ്ധ സംഘടനകളുമായി സഹകരിച്ച് നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.വാർത്താസമ്മേളനത്തിൽ ഒരുമ ചെയർമാൻ ഇ.എം മുഹമ്മദ്, ജനറൽ കൺവീനർ എ.അബ്ദുൾ ലത്തീഫ്, എക്സി. അംഗം ഇസ്ഹാഖ് വടമുക്ക് എന്നിവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *