പൊന്നാനി : എൽ.ഡി.എഫ്. പൊന്നാനി സൗത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പൊന്നാനി എം.ഇ.എസ്. കോളേജിന് എതിർവശത്താണ് ഓഫീസ്.
സി.പി.എം. ഏരിയാ സെക്രട്ടറി സി.പി. മുഹമ്മദ് കുഞ്ഞി, നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം, എം.എ. ഹമീദ്, ഒ.ഒ. ഷംസു, കുഞ്ഞിമുഹമ്മദ്, പി.പി. മുജീബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.