പൊന്നാനി : മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനവ്യാപകമായുള്ള പരിശോധനയുടെ ഭാഗമായി നഗരത്തിൽ നടത്തിയ പരിശോധനയിൽ 386.4 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്‌പന്നങ്ങളും അനുബന്ധ വസ്തുക്കളും പിടിച്ചെടുത്തു.

നിയമലംഘനം നടത്തിയ 21 സ്ഥാപനങ്ങൾക്ക് പിഴചുമത്തി നോട്ടീസ് നൽകി. 2.22 ലക്ഷം രൂപയാണ് പിഴചുമത്തിയത്. 12 സ്റ്റേഷനറിക്കടകൾ, അഞ്ച് ഓഡിറ്റോറിയങ്ങൾ, ആറ് സൂപ്പർമാർക്കറ്റുകൾ, മൂന്ന് ക്ലിനിക്കുകൾ, 10 ബേക്കറികൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയയത്.

അശാസ്ത്രീയ മാലിന്യസംസ്‌കരണം നടത്തിയ എട്ട് സ്ഥാപനങ്ങൾക്കും നിരോധിത പ്ലാസ്റ്റിക് ഉത്‌പന്നങ്ങൾ വിൽപ്പന നടത്തിയ 12 സ്ഥാപനങ്ങൾക്കും ജൈവമാലിന്യ സംസ്‌കരണ സംവിധാനമില്ലാത്ത ഒരു സ്ഥാപനത്തിനുമാണ് പിഴ ചുമത്തിയത്.

സംസ്ഥാനവ്യാപകമായി പ്രത്യേക ടീമിനെ നിയോഗിച്ചായിരുന്നു ആകസ്‌മിക പരിശോധന നടത്തിയത്. ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. മനോജ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നഗരസഭാ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *