പൊന്നാനി : കേന്ദ്ര പദ്ധതികളോടുള്ള മുസ്‌ലിം ലീഗിന്റെ എതിർപ്പ് മണ്ഡലത്തെ പിന്നോട്ടടിക്കുന്നുവെന്ന് പൊന്നാനി ലോക്‌സഭാമണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി അഡ്വ. നിവേദിത സുബ്രഹ്മണ്യൻ. സംസ്ഥാന സർക്കാരും മണ്ഡലത്തിലെ ജനപ്രതിനിധികളും കാണിക്കുന്ന കേന്ദ്രസർക്കാർ വിരോധം പാവപ്പെട്ട ജനങ്ങളുടെ ജീവിതനിലവാരത്തെ ബാധിക്കുകയാണെന്നും നിവേദിത പറഞ്ഞു.
കാഞ്ഞിരമുക്ക് ശ്രീ തോന്നികുറുമ്പക്കാവ് ക്ഷേത്രത്തിൽ നാട്ടുതാലപ്പൊലി ആഘോഷത്തിൽ പങ്കെടുത്താണ് ചൊവ്വാഴ്ചത്തെ പ്രചാരണം ആരംഭിച്ചത്. കാഞ്ഞിരമുക്ക്, തെയ്യങ്ങാട് പ്രദേശങ്ങളിൽ കുടുംബയോഗങ്ങളിലും പങ്കെടുത്തു.
ബി.ജെ.പി. സംസ്ഥാനകമ്മിറ്റി അംഗം കെ.കെ. സുരേന്ദ്രൻ, പൊന്നാനി മണ്ഡലം പ്രസിഡന്റ് കെ. ഗിരീഷ്‌കുമാർ, കർഷക മോർച്ച സംസ്ഥാന ഉപാധ്യക്ഷൻ ചക്കൂത്ത് രവീന്ദ്രൻ, ചങ്ങരംകുളം മണ്ഡലം പ്രസിഡന്റ് പ്രസാദ് പടിഞ്ഞാക്കര, മണ്ഡലം ട്രഷറർ എം.വി. രാമചന്ദ്രൻ, മണ്ഡലം സെക്രട്ടറി എം. സുഭാഷ്, മണ്ഡലം ജനറൽസെക്രട്ടറി കെ.പി. മണികണ്ഠൻ, പട്ടികവർഗ മോർച്ച ജില്ലാ സെക്രട്ടറി കെ. അനീഷ്, ചങ്ങരംകുളം മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജനാർദ്ദനൻ പട്ടേരി, അനീഷ് മൂക്കുതല, നന്നംമുക്ക് പഞ്ചായത്ത് ബി.ജെ.പി. പ്രസിഡന്റ് എ.കെ. രഞ്ജിത്ത് എന്നിവർ അനുഗമിച്ചു.