പൊന്നാനി : സമാനതകളില്ലാത്ത ജനനേതാവായിരുന്നു ഇമ്പിച്ചിബാവയെന്ന് മന്ത്രി എം.ബി. രാജേഷ്. ആധുനിക കേരളത്തിന്റെ സൃഷ്ടാക്കളിലൊരാളായിരുന്നു അദ്ദേഹമെന്നും മന്ത്രി പറഞ്ഞു. ഇ.കെ. ഇമ്പിച്ചിബാവ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കമ്യൂണിസ്റ്റുകൾ ജനങ്ങൾക്കിടയിൽ എങ്ങനെയാണ് പ്രവർത്തിക്കേണ്ടത് എന്നതിന്റെ പാഠപുസ്തകമാണ് അദ്ദേഹം. ആർക്കും മാതൃകയാക്കാവുന്ന വിപ്ലവജീവിതത്തിന്റെ ഉടമയായിരുന്നു. ഇന്ത്യയെ വീണ്ടെടുക്കാനുള്ള രാഷ്ട്രീയപോരാട്ടത്തിൽ ഓർമകൾക്കൊണ്ട് ആയുധമാക്കാവുന്ന നേതാവാണ് ഇമ്പിച്ചിബാവയെന്നും മന്ത്രി പറഞ്ഞു.
ടി. സത്യൻ അധ്യക്ഷത വഹിച്ചു. പി. നന്ദകുമാർ എം.എൽ.എ., സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ്, അഡ്വ. പി.കെ. ഖലീമുദ്ദീൻ, എൽ.ഡി.എഫ്. സ്ഥാനാർഥി കെ.എസ്. ഹംസ, എം.എം. നാരായണൻ, ടി.എം. സിദ്ദീഖ്, സി.പി. മുഹമ്മദ്കുഞ്ഞി, സുരേഷ് കാക്കനാത്ത്, എം.എ. ഹമീദ്, ശിവദാസ് ആറ്റുപുറം, അഡ്വ. ഇ. സിന്ധു എന്നിവർ പ്രസംഗിച്ചു.