എരമംഗലം : പാലപ്പെട്ടി ഭഗവതീക്ഷേത്രത്തിലെ മീനഭരണി ഉത്സവം കൊടിയിറങ്ങി. വിശേഷാൽപൂജകളും പറനിറപ്പുമായാണ് മീനഭരണി ഉത്സവത്തിന്റെ സമാപനച്ചടങ്ങുകൾക്ക് തുടക്കമായത്. വെളിയങ്കോട് പഴഞ്ഞി മുതൽ തൃശ്ശൂർ ജില്ലയിലെ എടക്കര വരെ ക്ഷേത്രാവകാശികളായ പത്തു ദേശക്കാരുടെ വരവുകളാണ് മീനഭരണി ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെത്തിയത്.