പൊന്നാനി : നാടെങ്ങും നബിദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ദഫ്മുട്ടിന്റെ അകമ്പടിയോടെ നടന്ന റാലികൾ ആഘോഷത്തിന് മാറ്റുകൂട്ടി. മിഠായികളും മധുരപാനീയങ്ങളും നൽകി റാലികളെ സ്വീകരിച്ചു.
നബിദിനത്തിന്റെ ഭാഗമായി മൻഖൂസ് മൗലീദ്, ഫയുള്ളൂ ഖുദൂസ്, ശറഫുൽ അനാം, സുമ്പ്ഹാന മൗലീദ്, ബുർദാ ബൈത്ത്, മൗലീദ് പാരായണം, സ്വലാത്ത്, പള്ളികളിൽ ഭക്ഷണവിതരണം എന്നിവയുണ്ടായി.സിയാറത്ത് ജുമാഅത്ത്, ബദർ ജുമാ മസ്ജിദ്, തഖ്‌വ ജുമാമസ്ജിദ്, മുഹിയുദ്ദീൻ ജുമാമസ്ജിദ്, മസ്ജിദ് മുസ്സമിൽ ഇജാബ, ചെറിയ ജാറം, ഹംസ്സത്ത് പള്ളി, ഖിളർ പള്ളി, ത്വാഹ പള്ളി എന്നിവയിലെല്ലാം നബിദിനാഘോഷം നടന്നു.
പൊന്നാനി വലിയ ജുമാഅത്ത് പള്ളി മൗലിദ് ഇമാം അബ്ദുള്ള ബാഖവി ഇയ്യാടും സിയാറത്ത് ജുമാ മസ്ജിദ് നടന്ന മൗലീദ് പാരായണം സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം മുഹമ്മദ് ഖാസിം കോയയും ഉദ്ഘാടനംചെയ്തു. യാസിർ ഇർഫാനി സംബന്ധിച്ചു. മുഹിയുദ്ദീൻ ജുമാ മസ്ജിദ് നടന്ന മൗലീദ് പാരായണം ഇസ്മായിൽ അൻവരി ഉദ്ഘാടനംചെയ്തു, ചന്തപ്പടി സുന്നി ജുമാ മസ്ജിദ് മൗലിദ് ശിഹാബുദ്ദീൻ അഹ്‌സനി ഉദ്ഘാടനംചെയ്തു. അളിയാർ ജുമാ മസ്ജിദ് മൗലീദ് റഫീഖ് ഫൈസി ഉദ്ഘാടനംചെയ്തു.
മസ്ജിദ് മുസമ്മിൽ ഇജാബയിൽ അർധരാത്രിയിൽ നടന്ന പ്രാർഥനയ്ക്ക് ഹജ്ജ് കമ്മിറ്റി അംഗം കെ.എം. മുഹമ്മദ് ഖാസിം കോയ, റഫീക്ക് സഅദി, ഉസ്മാൻ മൗലവി, കെ. ഫസൽ റഹ്മാൻ മൗലവി, ബഷീർ മൗലവി എന്നിവർ നേതൃത്വം നൽകി. എടപ്പാൾ: പ്രവാചക പ്രകീർത്തനങ്ങളും കലാവിരുന്നുകളും മതസൗഹാർദ വിരുന്നുകളുമായി നാടെങ്ങും നബിദിനാഘോഷം.
എടപ്പാൾ : വെറൂർ മദ്രസത്തുനൂർ വിദ്യാർഥികളും മഹല്ലു കമ്മിറ്റിയും നടത്തിയ നബിദിന ഘോഷയാത്രയ്ക്ക് കോലത്ര പുതിയ ഭഗവതീക്ഷേത്രഭാരവാഹികൾ സ്വീകരണം നൽകി. കെ.പി. ചന്ദ്രൻ, വി.പി. ഗോപാലൻ, ടി.പി. സുരേന്ദ്രൻ, എം.പി. രതീഷ്, കെ.പി. പ്രദീപ്, കെ.പി. ഭാസ്‌കരൻ, കെ.പി. വേണു, എം. ഷാജി, കെ.പി. അനീഷ് എന്നിവർ നേതൃത്വംനൽകി.
പോത്തനൂർ ജുമാമസ്ജിദ്, ആനേക്കുന്നത്ത് ജുമാമസ്ജിദ് എന്നിവിടങ്ങളിലെ ഘോഷയാത്രയ്ക്ക് പോത്തനൂർ ദുർഗഭഗവതീക്ഷേത്രത്തിൽ സ്വീകരണം നൽകി. നിവേദ്യപായസവും മധുരപലഹാരങ്ങളും നൽകി ക്ഷേത്രഭാരവാഹികളും ഭക്തരും കുട്ടികളെയും പള്ളിഭാരവാഹികളെയും എതിരേറ്റു. ഖാസിം ഫൈസി പോത്തനൂർ, കുറുങ്ങാട് വാസുദേവൻ നമ്പൂതിരി, കെ.കെ. കുഞ്ഞാപ്പ, അധികാരത്ത് ഹംസ മുസ്‌ലിയാർ, പി. ശിവൻ, പി. സദാനന്ദൻ, നാസർ തങ്ങൾ, സി. ബാവ, പി.വി. ദാസൻ, പി. വേലായുധൻ എന്നിവർ സ്വീകരണത്തിൽ പങ്കെടുത്തു.
എടപ്പാൾ : ചുങ്കം മൻശഉൽ ഇസ്‌ലാം മദ്രസയിൽ നടന്ന നബിദിനാഘോഷം മഹല്ല് വൈസ് പ്രസിഡന്റ് സി.എം. ഷറഫുദ്ദീൻ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ഇ.വി. നാസർ അധ്യക്ഷനായി. ടി.എ. മുഹമ്മദ് കുട്ടി, സെയ്‌നുൽ ആബിദീൻ ഹുദവി, മൊയ്തു പൂക്കാത്ത്, എം.കെ. മുഹമ്മദ് ഉണ്ണി, കെ.പി. ഹുസൈൻ ഹാജി, ചക്കായിൽ മുഹമ്മദ്, അബ്ബാസ് കുട്ടി ഉസ്താദ്, അയ്യൂബ് സഖാഫി, ജാഫർ കരിമ്പനക്കൽ എന്നിവർ പ്രസംഗിച്ചു. നബിദിന സമ്മേളനം മഹല്ല് ഖത്തീബ് അബ്ദുറഹ്‌മാൻ ബാഖവി ഉദ്ഘാടനംചെയ്തു. കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. നു അമാൻ ദാരിമി കുണ്ടൂർ പ്രാർത്ഥന നടത്തി. ഹൈദരലി പൊറാടത്ത്, ഫിറോസ്ഖാൻ അണ്ണക്കമ്പാട്, മുസ്തഫ ഉസ്താദ്, ടി.പി. അഷ്‌റഫ്, അസീസ് കരിമ്പനക്കൽ, കെ.പി. ഹംസുഹാജി, മുഹമ്മദ് കുട്ടി, അക്ബർ പാലക്കൽ എന്നിവർ പ്രസംഗിച്ചു. കലാവിരുന്നുകൾ, ഭക്ഷണവിതരണം എന്നിവ നടന്നു.
എടപ്പാൾ : അങ്ങാടി മഹല്ലിന്റെ കീഴിലുള്ള തലമുണ്ട, പൊറൂക്കര, തട്ടാൻപടി മിൻഹാജുൽ ഹുദാ മദ്രസകളിൽ നടന്ന നബിദിനാഘോഷങ്ങൾ വർണാഭമായി. തലമുണ്ട മദ്രസയിൽ മഹല്ല് ഖത്തീബ് പി. മുഹമ്മദ് മുസ്‌ലിയാർ പതാക ഉയർത്തി.
പൊറൂക്കര മദ്രസയിൽ വൈസ് പ്രസിഡന്റ് സി.വി. അബ്ദുറഹ്‌മാൻ, തട്ടാൻപടിയിൽ വൈസ് പ്രസിഡന്റ് സി.കെ. കുഞ്ഞിമോൻ എന്നിവർ പതാക ഉയർത്തി. മഹല്ല് പ്രസിഡന്റ് അബ്ദുസലാം ഫൈസി, സെക്രട്ടറി കെ.വി. ബാവ, അഷ്‌റഫ് കാളമ്പ്ര, ഖമറുദ്ദീൻ ഫൈസി, ശനീബ് വാഫി, ഹനീഫ് തങ്ങൾ എന്നിവർ നേതൃത്വംനൽകി. 1200 വീടുകളിൽ ഭക്ഷണവിതരണം, മൗലീദ് പാരായണം, കലാപരിപാടികൾ, ദഫ്മുട്ട്, മധുരപലഹാര വിതരണം എന്നിവയും നടന്നു.
ചങ്ങരംകുളം : ആലങ്കോട് മഹല്ല് കമ്മിറ്റി നടത്തിയ നബിദിനറാലിയിൽ സ്ഥലം എം.എൽ.എ. നന്ദകുമാർ പങ്കുചേർന്നു. വൈകുന്നേരത്തോടെ മദ്രസ വിദ്യാർഥികളുടെ നേതൃത്വത്തിൽ നബിദിന കലാമത്സരങ്ങളും അരങ്ങേറി.