പൊന്നാനി: നഗരകേന്ദ്രങ്ങളിൽ നിരീക്ഷണത്തിന് ഇനി ക്യാമറക്കണ്ണുകൾ. 30 കേന്ദ്രങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. ആദ്യഘട്ടത്തിൽ 19 കേന്ദ്രങ്ങളിൽ ക്യാമറ സ്ഥാപിച്ചുകഴിഞ്ഞു. മാലിന്യം തള്ളുന്നവരെയും രാത്രിയിൽ കറങ്ങിനടക്കുന്ന മോഷ്ടാക്കൾ അടക്കമുള്ള കുറ്റവാളികളെ കണ്ടെത്തുന്നതിനും വാഹനാപകടങ്ങൾ നിയന്ത്രിക്കുന്നതിനുമാണ്  ക്യാമറകൾ   സ്ഥാപിച്ചത്.

നഗരസഭയും പൊലീസും ചേർന്നാണ് സിസിടിവി പ്രവർത്തനങ്ങൾ നിയന്ത്രിക്കുക. പൊന്നാനി കടൽത്തീരം, കർമ റോഡ് ഉൾപ്പെടെയുള്ള പ്രധാന മാലിന്യം തള്ളൽ കേന്ദ്രങ്ങളിലും ക്യാമറ നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. പുഴയോരത്തെയും കടലോരത്തെയും മാലിന്യം തള്ളൽ നിയന്ത്രിക്കാനാകുമെന്ന പ്രതീക്ഷയിലാണ് നഗരസഭ.

15 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. ആദ്യഘട്ടത്തിൽ 8 ലക്ഷം രൂപ ചെലവഴിച്ച് 19 ക്യാമറകൾ സ്ഥാപിച്ചു. ശുചിത്വ മിഷൻ ഫണ്ട്  ഉപയോഗിച്ചാണ്   പദ്ധതി    നടപ്പാക്കുന്നത്.  മാലിന്യം തള്ളുന്നത് ക്യാമറയിൽ പതിഞ്ഞാൽ കനത്ത പിഴയും നിയമനടപടികളും സ്വീകരിക്കും. കഴിഞ്ഞ 2 മാസത്തിനിടെ പൊന്നാനിയിൽ നിരന്തരം മോഷണങ്ങൾ നടന്നിരുന്നു. ഇത്തരം സംഭവങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാനും ക്യാമറ സഹായകമാകും

Related Post

Leave a Reply

Your email address will not be published. Required fields are marked *