എടപ്പാൾ: എ ഐ ടി യു സി തവനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാളിൽ മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. തവനൂർ മണ്ഡലം പ്രസിഡന്റ് മംഗലം മോഹനന്റെ അധ്യക്ഷതയിൽ സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം കെ. എൻ. ഉദയൻ ഉദ്ഘാടനം ചെയ്തു.

കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ശ്രീകുമാർ. ടി, സിപിഐ തവനൂർ മണ്ഡലം സെക്രട്ടറി പ്രഭാകരൻ നടുവട്ടം, വട്ടംകുളം എൽ സി സെക്രട്ടറി ബൈജു പി വി, എടപ്പാൾ എൽസി സെക്രട്ടറി മുസ്തഫ, എഐടിയുസി സംസ്ഥാന കമ്മിറ്റി അംഗംഹുസൈൻസ് പാടത്ത്, വട്ടംകുളം എൽ സി അസിസ്റ്റന്റ് സെക്രട്ടറി നാസർ എടപ്പാൾ, ചമ്രവട്ടം എൽ സി സെക്രട്ടറി റസാക്ക് തൂമ്പിൽ, തുടങ്ങിയവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു, സുധീഷ്.എൻ, ശശി, എഐടിയുസി മണ്ഡലം സെക്രട്ടറി സുബ്രഹ്മണ്യം,നിസാർ, സുരേഷ് അതളളൂർ, ഷാജി, ധനഞ്ജൻ,ശശി, തുടങ്ങിയവർ മെയ്ദിന റാലിക്ക് നേതൃത്വം നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *