എടപ്പാൾ: എടപ്പാൾ ഐലക്കാട് യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഐലക്കാട് സ്വദേശി പുവക്കാട് ഹരിദാസിന്റെ ഭാര്യ 35 വയസുള്ള റിഷ യാണ് കിണറ്റിൽ ചാടി മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. റിഷയെ കാണാതെ വന്നതോടെ തിരഞ്ഞ് നോക്കുന്നതിനിടെ വീടിന് പുറകിലുള്ള കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ചങ്ങരംകുളം പോലീസും പൊന്നാനിയിൽ നിന്ന് ഫയർഫോഴ്സും സ്ഥലത്ത് എത്തി മൃതദേഹം കരക്കെടുത്തു. ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.