പൊന്നാനി : കുണ്ടുകടവ് പാലത്തിന് മുകളിൽ ഗതാഗതകുരിക്കിനെത്തുടർന്ന്കുണ്ടുകടവ് – ഗുരുവായൂർ സംസ്ഥാനപാതയിൽ മണിക്കൂറുകളായി വാഹനങ്ങളുടെ നീണ്ട ക്യൂ. സ്വകാര്യ ബസുകൾ ഉൾപ്പെടെ ക്യൂവിൽ കുരുങ്ങികിടക്കുകയാണ്. ചൂട് കനത്തതിനാൽ പാലത്തിന് മുകളിൽ കിടക്കുന്ന വാഹങ്ങളിലെ യാത്രക്കാർ തളർന്നു വീഴുന്ന സ്ഥിതിയാണ്.
കുണ്ടുകടവിൽ പുതിയ പാലം നിർമിക്കുന്നതിന്റെ ഭാഗമായി ഇതിനാവശ്യമായ നിർമാണ സാമഗ്രികളും യന്ത്രവത്കരണ ഉപകരണങ്ങളും പഴയ പാലത്തിന് മുകളിൽ ഒരു നിയന്ത്രണവുമില്ലാതെ കൂട്ടിയിട്ടതാണ് ഗതാഗത കുരുക്കിന് കാരണമായത്. നിർമാണം നടത്തുന്ന ഏജൻസിയോ, പോലീസ് അധികൃതരോ കുണ്ടുകടവ് പാലത്തിന് മുകളിൽ ഗതാഗതം നിയന്ത്രിക്കുന്നതിന് മുന്നൊരുക്കം നടത്താത്തതാണ് ഗതാഗത കുരിക്കിന് കാരണമെന്ന ആക്ഷേപം ശക്തമാണ്. ഗതാഗതകുരുക്കിനെ തുടർന്ന് കുണ്ടുകടവ് – ഗുരുവായൂർ സംസ്ഥാന പാതയിലെ ചില സ്വകാര്യ ബസുകൾ റൂട്ട് അവസാനിപ്പിച്ചു തിരിച്ചു പോയി. ചില ബസുകൾ ബിയ്യം – കാഞ്ഞിരമുക്ക് വഴി റൂട്ട് തിരിച്ചു വിടുകയും ചെയ്തു.