ചങ്ങരംകുളം : കോക്കൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കും. ചൊവ്വാഴ്ച രാവിലെ പത്തിന് ഇംഗ്ലീഷ് സീനിയർ, ജൂനിയർ, കൊമേഴ്സ് സീനിയർ, ജൂനിയർ, കംപ്യൂട്ടർ അപ്ലിക്കേഷൻ ജൂനിയർ‍ തസ്തികകളിലേക്കും ഉച്ചയ്ക്ക് ഒരുമണിക്ക് മലയാളം, അറബിക് ജൂനിയർ തസ്തികകളിലേക്കുമാണ് അഭിമുഖം. ബുധനാഴ്ച രാവിലെ പത്തിന് ഇക്കണോമിക്സ് സീനിയർ, ജൂനിയർ, ഹിസ്റ്ററി സീനിയർ, ജൂനിയർ തസ്തികകളിലേക്കും ഉച്ചയ്ക്ക് ഒരു മണിക്ക് പൊളിറ്റിക്കൽ സയൻസ് സീനിയർ, ജൂനിയർ, സോഷ്യോളജി സീനിയർ തസ്തികകളിലേക്കുള്ള അഭിമുഖവും നടക്കും. ഉദ്യോഗാർഥികൾ അസ്സൽ രേഖകൾസഹിതം ഹാജരാകണം. ഫോൺ: 9447590018.

വളാഞ്ചേരി : പേരശ്ശനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകനിയമനം നടത്തുന്നു. ഇംഗ്ലീഷ്, മലയാളം, അറബിക്, സോഷ്യോളജി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിലേക്കുള്ള അഭിമുഖം 23-ന് രാവിലെ 9.30-നും കൊമേഴ്‌സ്, ഇക്കണോമിക്‌സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, സുവോളജി എന്നീ വിഷയങ്ങൾക്കുള്ള അഭിമുഖം ഉച്ചയ്ക്ക് 12-നും സ്‌കൂൾ ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾ രേഖകളുമായി എത്തണം.

തിരൂരങ്ങാടി : ഓറിയന്റൽ ഹയർസെക്കൻഡറി സ്‌കൂളിൽ സുവോളജി, ഇംഗ്ലീഷ് വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവർ രേഖകൾ സഹിതം മാനേജർ, ഓറിയന്റൽ ഹയർസെക്കൻഡറി സ്‌കൂൾ, തിരൂരങ്ങാടി എന്ന വിലാസത്തിൽ 24-ന് മുൻപ് അപേക്ഷിക്കണം.

ആലിപ്പറമ്പ് : തൂത ജി.എം.എൽ.പി. സ്‌കൂളിൽ എൽ.പി.എസ്.ടി., ജെ.എൽ.ടി. അറബിക് അധ്യാപക ഒഴിവുകളുണ്ട്. അഭിമുഖം 30-ന് രാവിലെ 11-ന്.

Related Post

Leave a Reply

Your email address will not be published. Required fields are marked *