നിലമ്പൂർ : എരഞ്ഞിമങ്ങാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ താത്കാലികമായി അധ്യാപകരെ നിയമിക്കുന്നു.
ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങളിലാണ് ഒഴിവ്. അഭിമുഖം തിങ്കളാഴ്ച രാവിലെ 10-ന് സ്‌കൂൾ ഓഫീസിൽ നടത്തും. സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക.
വാഴക്കാട് : ഐ.എച്ച്.ആർ.ഡി.യുടെ വാഴക്കാട് ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപക ഒഴിവുകളുണ്ട്.
ഫിസിക്‌സ്, ഇലക്ട്രോണിക്‌സ്, സുവോളജി, ബോട്ടണി, മാത്തമാറ്റിക്‌സ്, ഹ്യുമാനിറ്റീസ്, ഇംഗ്ലീഷ്, മലയാളം, ഫിസിക്കൽ എജുക്കേഷൻ, കെമിസ്ട്രി, ഡെമോൺസ്ട്രേറ്റർ (ഇലക്ട്രിക്കൽ) എന്നീ വിഷയങ്ങളിൽ താത്കാലിക നിയമനമാണ് നടത്തുന്നത്. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി 20 മുതൽ നടക്കുന്ന അഭിമുഖത്തിന് നേരിട്ടെത്തണം. വിശദവിവരങ്ങൾക്ക് 9847012154, 8547005009, 9048026800
നിലമ്പൂർ : എരഞ്ഞിമങ്ങാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ് തസ്തികകളിലെ ഒഴിവിലേക്കുള്ള അഭിമുഖം തിങ്കളാഴ്ച രാവിലെ 10-ന് സ്‌കൂൾ ഓഫീസിൽ നടത്തും.
പെരിന്തൽമണ്ണ : എസ്.എൻ.ഡി.പി. ശതാബ്ദി സ്മാരക കോളേജിൽ കെമിസ്ട്രി, സൈക്കോളജി, ഫിസിക്കൽ എജുക്കേഷൻ വിഭാഗങ്ങളിൽ അധ്യാപക ഒഴിവുണ്ട്. വിരമിച്ചവർക്കും മുൻപരിചയമുള്ളവർക്കും മുൻഗണനയുണ്ട്. ഫോൺ: 8281683960.
ആലിപ്പറമ്പ് : ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സ്റ്റാറ്റിസ്റ്റിക്‌സ് സീനിയർ, ജൂനിയർ, ബോട്ടണി ജൂനിയർ, സോഷ്യോളജി ജൂനിയർ എന്നീ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 22-ന് രാവിലെ 10.30-ന്.