പൊന്നാനി : കടവനാട് ഗവ. ഫിഷറീസ് യു പി സ്കൂളില്‍ യുപിഎസ്ടി, എല്‍പിഎസ് ടി, അറബിക് എല്‍പി, സംസ്കൃതം യുപി, പാര്‍ട്ട് ടൈം ഉറുദു യുപി ഒഴിവ്. അഭിമുഖം ബുധനാഴ്ച രാവിലെ 10.30
തിരുനാവായ : നാവാമുകുന്ദ ഹയർസെക്കൻഡറി സ്കൂൾ പ്ലസ്ടു വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അറബിക് അധ്യാപക ഒഴിവ്. അഭിമുഖം തിങ്കളാഴ്ച 11-ന് ഹയർസെക്കൻഡറി ഓഫീസിൽ. ഫോൺ: 9995904464.
എടപ്പാൾ : തുയ്യം ജി.എൽ.പി. സ്കൂളിൽ ജൂനിയർ അറബിക് ഫുൾടൈം താത്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ബുധനാഴ്ച 10.30-ന് നടക്കും.
വളാഞ്ചേരി : മാറാക്കര എ.യു.പി. സ്‌കൂൾ, വെണ്ടല്ലൂർ വി.പി.എ.യു.പി. സ്‌കൂൾ എന്നിവിടങ്ങളിൽ എൽ.പി.എസ്.ടി., യു.പി.എസ്.ടി. തസ്തികകളിലേക്കുള്ള അഭിമുഖം 25-ന് കുറ്റിപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും. മാറാക്കര സ്‌കൂളിലേക്കുള്ള അഭിമുഖം രാവിലെ 10-നും വെണ്ടല്ലൂർ സ്‌കൂളിലേത് ഉച്ചയ്ക്ക് രണ്ടിനുമാണ്.
കല്പകഞ്ചേരി : തുവ്വക്കാട് കന്മനം എ.യു.പി. സ്കൂളിൽ മോണ്ടിസോറി അധ്യാപകരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു, യോഗ്യരായവർ പ്രധാന രേഖകളുമായി ബുധനാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ എത്തണം. ഫോൺ: 9447633505.
തിരൂർ : ഏഴൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള മാത്‌സ് ജൂനിയർ, ഹിസ്റ്ററി ജൂനിയർ എന്നീ വിഷയത്തിൽ താത്കാലിക അധ്യാപക നിയമനം നടത്തുന്നു. അഭിമുഖം 27-ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.