തിരൂർ : പൊറൂർ വി.എം.എച്ച്.എം.എ.എൽ.പി. സ്‌കൂളിൽ എൽ.പി.എസ്.ടി. തസ്തികയിലേക്ക് ദിവസവേതന വ്യവസ്ഥയിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 27-ന് രാവിലെ 10.30-ന് സ്‌കൂൾ ഓഫീസിൽ.
താനൂർ : താനൂർ കാട്ടിലങ്ങാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, സോഷ്യോളജി (സീനിയർ), അറബിക്, മലയാളം, ഹിസ്റ്ററി, ഹിന്ദി, ഇംഗ്ലീഷ്, ഇക്കണോമിക്സ് (ജൂനിയർ) വിഷയങ്ങളിൽ താത്‌കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച. ഫോൺ: 9447890586.
തിരൂർ : ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ് അധ്യാപകരുടെയും യു.പി. വിഭാഗം സംസ്കൃത അധ്യാപകന്റെയും താത്കാലിക ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. 27-ന് രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ അഭിമുഖം നടത്തും.
പാലപ്പെട്ടി : ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ അറബിക്, സംസ്കൃതം, സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, ഡ്രോയിങ് ഒഴിവുകളിൽ താത്‌കാലിക നിയമനം. അഭിമുഖം 27-നു പത്തിന്.
മാറഞ്ചേരി : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഗണിതം, ഇംഗ്ലീഷ്, മലയാളം, സോഷ്യൽ സയൻസ്, ഹിന്ദി, അറബിക്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, യു.പി.എസ്.ടി. ഹിന്ദി, പ്രീ പ്രൈമറി അധ്യാപിക ഒഴിവുകളിൽ താത്‌കാലിക നിയമനം. അഭിമുഖം 27-നു പത്തിന്.
വെളിയങ്കോട് : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതം, സാമൂഹ്യശാസ്‌ത്രം, മലയാളം, ഹിന്ദി ഒഴിവുകളിൽ താത്‌കാലിക നിയമനം. അഭിമുഖം 27-നു പത്തിന്.
ചങ്ങരംകുളം : മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർസെക്കഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ചൊവ്വാഴ്ച സ്‌കൂൾ ഓഫീസിൽ. ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഫിലോസഫി, കംപ്യൂട്ടർ ആപ്ലിക്കേഷൻ തുടങ്ങിയവ രാവിലെ 9.30-നും ഇംഗ്ലീഷ്, മലയാളം, അറബിക്, ഹിന്ദി, കൊമേഴ്സ് തുടങ്ങിയവ ഉച്ചയ്ക്ക് 1.30-നും നടക്കും.