എരമംഗലം: എരമംഗലം യു.എം.എം സ്കൂൾ കലോത്സവം മേളിതം 2023 അരങ്ങേറി.
സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ ലിജോ ടി ജോബ് സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ സുരേഷ് പാട്ടത്തിൽ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. സ്കൂൾ മാനേജർ ശ്രീ യു അഫ്സൽ അലി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
വാർഡു മെമ്പറും സി.എം.എം യു.പി സ്കൂൾ അധ്യാപികയുമായ ശ്രീമതി ഷീജ ടീച്ചർ മുഖ്യാതിഥിയായിരുന്നു.
എം.ടി.എ പ്രിസിഡന്റ് ശ്രീമതി സുനീറ പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീമതി സിത്താര അലി, സ്കൂൾ അധ്യാപിക ശ്രീമതി നസീറ കെ എന്നിവർ കലാമേളക്ക് ആശംസകൾ നേർന്നു. എസ് ആർ ജി കൺവീനർ നീതു ടീച്ചർ ചടങ്ങിന് നന്ദി അറിയിച്ചു.
തുടർന്ന് നാല് വേദികളിലായി കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. ഭരതനാട്യം, നാടോടി നൃത്തം, സംഘഗാനം, ദേശഭക്തി ഗാനം, മാപ്പിളപ്പാട്ട് തുടങ്ങി വിവിധങ്ങളായ പരിപാടികൾ കലാമേളയുടെ മാറ്റ് കൂട്ടി.
അറബിഗാനം, അറബി പദ്യം, ഖുർ ആൻ പരായണം എന്നീ പരിപാടികളോടെ അറബി കലാമേളയും ഗംഭീരമായി.