എരമംഗലം : ലോക്‌സഭയിൽ വിജയിപ്പിച്ചതിനു നന്ദി പറയുന്നതിനായി എം.പി. അബ്ദുസ്സമദ് സമദാനി എം.പി.യുടെ ആഘോഷയാത്ര വോട്ടർമാർക്കിടയിൽ ആവേശമായി. ചൊവ്വാഴ്ച ഉച്ചയോടെ ജില്ലാ അതിർത്തിയായ കാപ്പിരിക്കാടുനിന്നാരംഭിച്ച തീരദേശ റോഡ് ഷോ വെളിയങ്കോട് താവളക്കുളത്ത് സമാപിച്ചു. തുടർന്ന് കുണ്ടുകടവ് ജങ്ഷനിൽനിന്ന് തുടങ്ങിയ ഘോഷയാത്ര രാത്രിയിൽ പുതുപൊന്നാനി ആനപ്പടിയിൽ സമാപിച്ചു. യു.ഡി.എഫ്. നേതാക്കളായ പി.ടി. അജയ്‌മോഹൻ, വി. സെയ്ത് മുഹമ്മദ് തങ്ങൾ, അഷ്‌റഫ് കോക്കൂർ, പി.പി. യൂസഫലി, സി.എം. യൂസഫ് തുടങ്ങിയവർ നേതൃത്വം നൽകി.