എരമംഗലം : രണ്ടുദിവസമായി മഴ കനത്തുപെയ്യുന്നതോടെ പൊന്നാനി, പുതുപൊന്നാനി, വെളിയങ്കോട്, പാലപ്പെട്ടി മേഖലയിൽ കടൽ കലങ്ങിയനിലയിലാണ്. കടലേറ്റത്തിൽ കരയിലേക്കടിക്കുന്ന തിരമാലകളിൽ നിറയെ ചളിനിറഞ്ഞ വെള്ളമാണ്.
തിങ്കളാഴ്‌ച വൈകുന്നേരത്തോടെ കടലേറ്റമുണ്ടെങ്കിലും നാശനഷ്‌ടങ്ങളൊന്നുമില്ല. കടലിന്റെ കിലോമീറ്ററുകൾക്ക് അപ്പുറത്തുനിന്ന് ചെറുതിരമാലകൾ കലങ്ങിമറിഞ്ഞാണ് കരയിലേക്ക് എത്തിയിരുന്നത്. തകർന്നുകിടക്കുന്ന കടൽഭിത്തി മറികടന്നു തിരമാലകൾ കരയിലേക്ക് എത്തുന്നുണ്ട്. മഴ ശക്തമായി തുടരുന്നത് തീരദേശമേഖലയെ ആശങ്കപ്പെടുത്തുന്നുണ്ട്.