എരമംഗലം : കുഴികൾനിറഞ്ഞ കുണ്ടുകടവ് – ഗുരുവായൂർ സംസ്ഥാനപാതയിൽ അപകടങ്ങൾ നിത്യസംഭവമായി മാറി. ഗർഭിണി എരമംഗലത്ത് റോഡിലെ കുഴിയിൽ വീണതിനെത്തുടർന്ന് പ്രകോപിതരായ നാട്ടുകാർ സംസ്ഥാനപാത ഉപരോധിച്ചു.

ബൈക്കിൽ ഭർത്താവിനൊപ്പം പോവുകയായിരുന്ന പെരുമ്പടപ്പ് സ്വദേശിയായ ഗർഭിണിയാണ് എരമംഗലം കളത്തിൽപ്പടിയിൽ പാതയിലെ കുഴിയിൽ വീണത്.

കരാർ കാലാവധി പൂർത്തിയാവാത്ത സംസ്ഥാനപാതയിൽ പെരുമ്പടപ്പ് പാറ മുതൽ കുണ്ടുകടവ് ജങ്ഷൻ എത്തുന്നതുവരെ പലയിടത്തായി കുഴികൾ നിറഞ്ഞിരിക്കുകയാണ്.

ഇവയിൽ ഏറ്റവും പ്രശ്നമുള്ളത് എരമംഗലം മേഖലയിലാണ്.

കരാർ കാലാവധി കഴിയാത്ത റോഡിലെ കുഴിയടയ്ക്കാൻ കരാറുകാരൻ തയ്യാറാവാത്തത് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള ഒത്തുകളിയാണെന്ന ആരോപണമാണ് നാട്ടുകാർ ഉയർത്തുന്നത്. ഞായറാഴ്‌ച വൈകീട്ട് എരമംഗലം കളത്തിൽപ്പടിയിൽ നാട്ടുകാരുടെ നേതൃത്വത്തിൽനടത്തിയ ഉപരോധത്തിന് അറമുഖൻ സോനാരെ, വി.കെ.എം. അഷ്‌റഫ്, സുരേഷ് പൂങ്ങാടൻ, വി.പി.സി. അഷ്‌റഫ്, പ്രഗിലേഷ് ശോഭ, ശ്രീധരൻ പയപ്പുള്ളി, ജിഷാദ് ഒലിയിൽ, ഷറഫുദീൻ, റിനീഷ് തുടങ്ങിയവർ നേതൃത്വംനൽകി.

ജില്ലാപഞ്ചായത്തംഗം വി.കെ.എം. ഷാഫി പ്രതിഷേധക്കാർക്ക് പിന്തുണയുമായെത്തി.

Related Post

Leave a Reply

Your email address will not be published. Required fields are marked *