മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റാണ് ജൂലൈ 23ന് ധനമന്ത്രി നിര്‍മല സീതാരാമൻ അവതരിപ്പിക്കുക. നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ ഏഴാമത്തെ ബജറ്റാണിത്. സാമ്പത്തികവും സാമൂഹികവുമായ പ്രധാന തീരുമാനങ്ങള്‍ക്കൊപ്പം ചരിത്രപരമായ നടപടികളും പുതിയ സര്‍ക്കാരിന്‍റെ ബജറ്റിലുണ്ടാകുമെന്നാണ് ഇക്കുറി ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്പതി ദ്രൗപദി മുര്‍മ്മു വ്യക്തമാക്കിയത്.

2024-25 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ സാധാരണക്കാരുടെ മനസിലേക്കെത്തുന്നത് ആദായ നികുതി നിരക്ക് കുറയ്ക്കുമോയെന്നതാണ്. തൊട്ടുപിന്നാലെ ഏതൊക്കെ വസ്തുക്കള്‍ക്ക് വിലകൂടും, ഏതിനൊക്കെ കുറയും എന്നായിരിക്കും അന്വേഷിക്കുക. എന്തായാലും മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സഖ്യകക്ഷികളെയും പൊതു ജനങ്ങളെയും ഒരു പോലെ പ്രതീപ്പെടുത്തണമെന്നതിനാല്‍ കൂടുതല്‍ ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ട്.

 

Related Post

Leave a Reply

Your email address will not be published. Required fields are marked *