തൃശൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും 20 കോടി രൂപയുമായി യുവതി മുങ്ങിയ സംഭവത്തിൽ ജീവനക്കാരിക്കായി ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കും. അന്വേഷണ ചുമതല പ്രത്യേക സംഘത്തിന്. പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. വ്യാജ അക്കൗണ്ടുകളിലേക്ക് പണം മാറ്റി തട്ടിപ്പ് നടത്തിയത് കൊല്ലം സ്വദേശി ധന്യാ മോഹനാണ്. 18 വർഷം സ്ഥാപനത്തിൽ ജോലി ചെയ്‌ത ശേഷമാണ് യുവതിയുടെ തട്ടിപ്പ്.

2019 മുതൽ കമ്പനിയിൽ നിന്നും വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സ്ണൽ ലോൺ അക്കൗണ്ടിൽ നിന്നും അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത് 20 കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു.ഈ പണം കൊണ്ട് യുവതി ആഡംബര വസ്തുക്കളും സ്ഥലവും വീടും മറ്റും വാങ്ങിയതായി കണ്ടെത്തിയിരുന്നു.

പിടിയിലാകും എന്ന് മനസ്സിലായതോടെ യുവതി ശാരീരിക ബുദ്ധിമുട്ട് അഭിനയിച്ച് ഓഫീസിൽ നിന്നും ഇറങ്ങിപ്പോയി ആരുടെയോ സഹായത്തോടുകൂടി രക്ഷപ്പെടുകയായിരുന്നു. വലപ്പാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *