പൊന്നാനി: പൊന്നാനി നഗരസഭ പ്രദേശത്ത് കൂടി പോകുന്ന ദേശീയപാതയിലെ വിവിധ സ്ഥലങ്ങളിൽ അടിപ്പാത ഇല്ലായ്മ ചെയ്തതിന് പിന്നിൽ കഴിഞ്ഞ തവണത്തെയും, ഇപ്പോഴത്തെയും നഗരസഭാ ഭരണസമിതിയാണെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കുറ്റപ്പെടുത്തി. അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ട് നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ ആയത് പ്രസിദ്ധപ്പെടുത്തുവാൻ നഗരസഭാ ചെയർമാൻ തയ്യാറാകണമെന്നും കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
നഗരസഭയുടെ അനാസ്ഥ കാരണം വിദ്യാലയങ്ങൾ, ശ്മശാനങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്നതിനാണ് തടസ്സം വന്നിട്ടുള്ളത്. കണ്ടകുറുമ്പക്കാവ് അമ്പലത്തിൽ നിന്ന് തിരുമലശ്ശേരി കോട്ടയിലേക്കുള്ള എഴുന്നെള്ളിപ്പിനും,മറ്റ് ആചാരങ്ങൾക്കും തടസം വരുകയും,ഈശ്വരമംഗലം സ്മശാന ത്തിലേക്കും, ഈഴുവത്തിരുത്തിവില്ലേജ് ഓഫീസിലേക്ക് പോകുന്നതിനും ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പൊന്നാനി നഗരസഭ യുടെ അനാസ്ഥയാണെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.