എരമംഗലം : നാളികേരം സംഭരിച്ച വകയിൽ സംസ്ഥാന സർക്കാർ കൊടുക്കാനുള്ള വിഹിതം കർഷകർക്ക് ഉടൻ നൽകുന്നതിന് നടപടി സ്വീകരിക്കണമെന്ന് കിസാൻസഭ പൊന്നാനി മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ കിസാൻസഭ ജില്ലാ സെക്രട്ടറി ഇരുമ്പൻ സൈതലവി ഉദ്‌ഘാടനം ചെയ്തു.
കിസാൻസഭ പൊന്നാനി മണ്ഡലം പ്രസിഡന്റ് വി.പി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ. പൊന്നാനി മണ്ഡലം സെക്രട്ടറി പി. രാജൻ, കിസാൻസഭ സംസ്ഥാന കമ്മിറ്റിയംഗം ടി. അബ്ദു, ജില്ലാ ജോ. സെക്രട്ടറി പ്രദീപ് മേനോൻ, ജില്ലാ വൈസ് പ്രസിഡന്റ് പി.പി. ഹനീഫ, മണ്ഡലം സെക്രട്ടറി വി.എ. റസാഖ്, കല്ലാട്ട് രാജൻ, സി.എം. നജീബ്, അഷ്‌റഫ് തരോത്തേൽ എന്നിവർ പ്രസംഗിച്ചു.