എടപ്പാൾ : വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് ഡി.വൈ.എഫ്.ഐ. നിർമിക്കുന്ന വീടുകളുടെ ചെലവിലേക്ക് പണം സ്വരൂപിക്കുന്നതിനായി ഡി.വൈ.എഫ്.ഐ. എടപ്പാൾ ചുങ്കം മേഖലാ കമ്മിറ്റി ഫിഷ് ചലഞ്ച് നടത്തി.ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അജിത് കാലഞ്ചാടി ഉദ്ഘാടനംചെയ്തു. പി. ജിഷ്ണുദാസ് അധ്യക്ഷനായി.കെ. ശ്യാം ശങ്കർ, വി. മുരളീകൃഷ്ണൻ, ഷാജഹാൻ കരിമ്പനക്കുന്ന്, അഡ്വ. അഭിനന്ദ്, പ്രദീപ് മാണൂർ, ഷിബിൻ, കെ. ജഹാംഗീർ, ഷാഫി മാണൂർ എന്നിവർ പ്രസംഗിച്ചു.