എടപ്പാൾ : സംസ്ഥാന സർക്കാരിന്റെ മികച്ച നടക്കുള്ള പുരസ്കാരം പങ്കിട്ട ബീന. ആർ. ചന്ദ്രന് കണ്ടനകം ചമയം സ്വീകരണം നൽകി.മാധ്യമപ്രവർത്തകൻ ശ്യാംകൃഷ്ണൻ ഉപഹാരം നൽകി. കെ. അഭിലാഷ്, മാധ്യമ പ്രവർത്തകയായ കെ. ദീപ, പൊന്നാനി ബ്ലോക്ക് പഞ്ചായത്തംഗം എം. ജയശ്രീ, മുരളി പാറക്കൽ, കെ.ജി. ബെന്നി, ഇ. രാജഗോപാലൻ, ബീന എന്നിവർ പ്രസംഗിച്ചു. ബീന. ആർ. ചന്ദ്രൻ മറുപടിപ്രസംഗം നടത്തി.